Venkatesh, Who guided Ambulance through Floods<br />ആന്ധ്രയും തെലങ്കാനയുമായി അതിർത്തി പങ്കിടുന്ന കർണാടകയുടെ കിഴക്കൻ ഗ്രാമീണ മേഖലയാണ് റായ്ചൂർ. ജില്ലാ ആസ്ഥാനമായ റായ്ചുരിലേക്ക് ഹൈദരാബാദിൽ നിന്ന് കഷ്ടി 200 കിലോമീറ്റർ ദൂരം. കോഴിക്കോട്ടുനിന്ന് ഇവിടേക്ക് നേരിട്ട് ട്രെയ്ൻ ഇല്ല. പാലക്കാട്ടു നിന്ന് ദിവസേന റായ്ചൂർ വഴി മുംബൈയിലേക്ക് ട്രെയ്ൻ ഉണ്ട് - കെയ്പ് മുംബൈ എക്സ്പ്രസ്. കോയമ്പത്തൂർ, സേലം വഴി ആന്ധ്രയിലെ തിരുപ്പതിയിൽ കൂടിയാണ് വരവ്. കൃഷ്ണയും തുംഗഭദ്രയും മദിച്ചൊഴുകുന്ന നാടുകൂടിയാണ് റായ്ചൂർ.